𝐒𝐂𝐇𝐎𝐎𝐋 𝐑𝐄𝐋𝐀𝐓𝐄𝐃 𝐔𝐏𝐃𝐀𝐓𝐄𝐒

എയ്ഡഡ് സ്കൂളുകളിൽ ഭിന്ന ശഷി സംവരണം 
നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ





__________________________________

ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് അവതരിപ്പിക്കുകയാണ്. 
സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് 
പുറത്തിറക്കുന്നു എന്ന സവിശേഷതയും ഈ കായികമേളയ്ക്ക് അവകാശപ്പെട്ടതാണ്. 



ഗാനരചന - പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പ്രഫുൽദാസ് വി. 

സംഗീത സംവിധാനം - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി

ഗാനം ആലപിച്ചത് - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി.
തൈയ്ക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളായ 
നന്ദകിഷോർ.കെ.ആർ., ഹരീഷ്.പി., 
അഥിത്ത്. ആർ, എന്നിവരാണ്. 

വീഡിയോ പ്രൊഡക്ഷൻ - കൈറ്റ് വിക്‌ടേഴ്‌സ്. 

സംസ്ഥാന സ്‌കൂൾ കായികമേള തീംസോംഗിന്റെ പ്രകാശനം നിർവഹിച്ചു.

For Video Song >>>>> CLICK HERE
__________________________________



2025 ഒക്ടോബർ 18 ന്
ക്ലസ്റ്റർ പരിശീലനം

Circular 👇🏻👇🏻👇🏻👇🏻👇🏻

_______________________________





എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം-ഒരു വഴികാട്ടി

A Guide to Reservation&Appointment of Persons with Disabilities in Aided Schools 





_________________________
Shastrolsavam 2025



Full Manual>> Download
__________________________________
2025-26 അധ്യയനവര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക മോണിറ്ററിംഗ്‌ സംബന്ധിച്ച്‌

>>>>>>>> Circular



__________________________________


ONAM 2025-26

Allowance and Advance order
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻




__________________________________

സ്കൂളുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രവൃത്തി ദിനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്നത്‌ സംബന്ധിച്ച്‌ പുതിയ ഉത്തരവ് 👇🏻👇🏻👇🏻



__________________________________


സ്കൂൾ പാർലമെൻ്റ് രൂപവത്കരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗരേഖയും സംബന്ധിച്ച് സൂചന  പ്രകാരം... സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി 2025-26 അദ്ധ്യായന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതിയും മാർഗ്ഗനിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു


സൂചന ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നും ആയതിലെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും ഇതിനാൽ നിർദ്ദേശിക്കുന്നു. തികച്ചും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും ആയിരിക്കണം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നും വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുവാൻ സഹായകരമായ വിധത്തിലും ആയിരിക്കണം എന്നും നിർദ്ദേശിക്കുന്നു.



__________________________________

സ്കൂളുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌ Circular

>>>>>>>>>>>>>DOWNLOAD

_________________________________

2025 ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു ഏർപ്പെടുത്തണമെന്ന് സർക്കുലർ


Sample Menu >>>>Download
           >>>>>>>>>>>Download

________________________

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌


__________________________________

പൊതു വിദ്യാഭ്യാസം- സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പ്രൈമറി ഭാഷാധ്യാപക തസ്തിക കളിലേക്കുള്ള നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തിലെ ദ്വിവത്സര D.El.Ed പരിശീലന യോഗ്യതായി നിശ്ചയിച്ചു കൊണ്ടും, പ്രസ്തുത യോഗ്യതയിൽ ഇളവുകൾ നല്കി കൊണ്ടും സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളിൽ വ്യക്തത വരുത്തുന്നത് -സംബന്ധിച്ച്


__________________________________

അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌ 2025




സ്കൂൾതലം ജൂലൈ 3

ഉപജില്ലാതലം - ജൂലൈ 12

ജില്ലാതലം ജൂലൈ 19

സംസ്ഥാനതലം - ജൂലൈ 27

സ്കൂൾ തല മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥി ഉപജില്ലാ മത്സരത്തിലും, ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്ന വരെ ജില്ലാ തലത്തിലും, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാന തലത്തിലും മത്സരിപ്പിക്കേണ്ടതാണ്.

> HS, HSS വിഭാഗങ്ങൾക്ക് ആവശ്യമെങ്കിൽ ഉപജില്ല മത്സരത്തിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഉപജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണ്.

> ടാലൻറ് ടെസ്‌റ്റ് മത്സരത്തിന് എല്ലാ തലങ്ങളിലും 20 ചോദ്യങ്ങൾ വീതമായിരിക്കും ഉണ്ടായിരിക്കുക.

50% പാഠപുസ്തകം

20% ആനുകാലിക വിഷയങ്ങൾ

10% സംഘടനാ തലം

10% ഇന്ത്യൻ ചരിത്രം

10% കേരളചരിത്രം

> ഉപജില്ലാ മത്സരം ജില്ലാ കമ്മിറ്റിയുടെയും ജില്ലാ മത്സരം സംസ്ഥാന കമ്മിറ്റിയുടെയും മേൽ നോട്ടത്തിൽ ആയിരിക്കും നടക്കുക


__________________________________

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- ‘സമഗ്രപ്ലസ്‌ വിഭവപോര്‍ട്ടല്‍- വിദ്യാലയങ്ങളില്‍ അക്കാഡമിക മോണിറ്ററിംഗ്‌ സംവിധാനം

__________________________________

റേഡിയോ നെല്ലിക്ക

കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള അവബോധവും വിദ്യാഭ്യാസവും ഓൺലൈൻ റേഡിയോയിലൂടെ!



ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ആത്മഹത്യ സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിന്നന് റേഡിയോ സഹായകരമാകും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യകാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.
തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ, പിറ്റി.എ, എസ്.പി.സി, എൻ.എസ്.എസ്, സ്കൂൾ ക്ലബുകൾ എന്നിവ വഴിയുമാകും കുട്ടികളിൽ റേഡിയോ എത്തുക. അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമ്മിഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പൽ-കോർപ്പറേഷനു കളിലെ 21900 വാഡുകളിലും എൻ.ജി.ഒകൾ, റസിഡൻസ് അസോസിയേഷനുകൾ തൂടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയുമെന്ന് കമ്മിഷൻ കരുതുന്നു. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടികജാതി പട്ടികവർഗ വികസനം പോലീസ് എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ സഹകരണവും പ്രവർത്തനങ്ങളുമാണ് കമ്മിഷൻ നടത്തിവരുന്നത്. 

ആഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും IOS ൽ ആപ്സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ്കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ അനുഭവങ്ങൾ സ്കൂൾ ജീവിതം സന്തോഷങ്ങൾ പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും radionellikka@gmail.com, വാട്ട്സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.

__________________________________

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

വിദ്യാരംഗം കലാസാഹിത്യവേദി ദേശീയ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ അധ്യാപകർക്കായി എല്ലാവർഷവും നടത്തുന്ന കലാസാഹിത്യമത്സരങ്ങൾ ഈ വർഷവും നടത്തുന്നതാണ്. കഥ, കവിത, തിരക്കഥ, നാടകം, ചിത്രം എന്നീ ഇനങ്ങളി ലാണ് മത്സരങ്ങൾ നടത്തുന്നത്. കഥയ്ക്കും കവിതയ്ക്കും വിഷയം ഏതുമാകാം. സ്വന്തം കഥയെ ആസ്‌പദമാക്കിയുള്ളതാകണം തിരക്കഥാരചന, ചിത്രരചനയ്ക്കു (വാട്ടർകളർ) "കടലും ജീവിതവും' എന്നതാണു വിഷയം. ചിത്രരചനയുടെ പേപ്പർ സൈസ് ഒരു ഡ്രോയിംഗ് ഷീറ്റിൻ്റെ പകുതി വലിപ്പത്തിൽ ആയിരിക്കണം.


Circular-adyapaka kalasahithya malsaram
           


__________________________________

NTEC NOTIFICATION 2025-27

പൊതുവിദ്യാഭ്യാസം പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സ് എന്നറിയപ്പെട്ടിരുന്നതും, നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ ദ്വിവൽസര പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലനം 2025-27 വർഷത്തേക്കുള്ള കോഴ്സിലേക്ക് യോഗ്യതയുളളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

For more details click here
______________________________________________


ഇനി മുതൽ ഗ്രേഡല്ല. ഉത്തരക്കടലാസിൽ മാർക്ക് തന്നെ നൽകണം. നൽകിയ മാർക്കിൻ്റെ വിവരങ്ങൾ സ്കുളിൽ രേഖയായി സൂക്ഷിക്കണം.


ಇನ್ನು ಮುಂದೆ ಗ್ರೇಡ್ ಇರುವುದಿಲ್ಲ. ಸಿಕ್ಕಿದ ಮಾರ್ಕನ್ನು ಉತ್ತರ ಪತ್ರಿಕೆಯಲ್ಲಿ ನೀಡಬೇಕು. ನೀಡಿದ ಅಂಕಗಳ ವಿವರಗಳನ್ನು ಶಾಲೆಯಲ್ಲಿ ದಾಖಲೆಯಾಗಿ ಇಡಬೇಕು.👇🏼👇🏼👇🏼👇🏼👇🏼
            Click Here

______________________________________

യു.പി (5 മുതല്‍ 7 വരെ ക്ളാസ്സുകള്‍), ഹൈസ്കൂള്‍ വിഭാഗം (8 മുതല്‍ 10 വരെ ക്ളാസ്സുകള്‍ ) അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു 

               Click Here
_________________________________________


ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


Click Here For Order

____________________________________

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- 2025-26 അദ്ധ്യയന വർഷം സ്കൂളുകൾക്ക് ഫോമുകൾ, സ്റ്റേഷനറി സാധനങ്ങൾ. സോപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, ചവിട്ടി, സ്റ്റോറേജ് ബിന്നുകൾ അവശ്യ സാമഗ്രികൾ വാങ്ങുന്നതിനായി എം.എം.ഇ മാർഗനിർദേശങ്ങൾ പ്രകാരം തുക അനുവദിച്ചു

___________________________________

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : പാചക ചെലവിനത്തിൽ സ്‌കൂളുകൾക്ക് അനുവദിക്കുന്ന തുക 01/06/2025 മുതൽ പരിഷ്കരിച്ചു കൊണ്ട് ഉത്തരവായി click here


____________________

വിദ്യാരംഗം കലാസാഹിത്യവേദി 2025-26 വർഷത്തെ പ്രവർത്തനങ്ങൾ-സംബന്ധിച്ച്



2025-26 അക്കാദമികവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ/സർക്കാർ എയ്‌ഡഡ്/അംഗീക്യത സ്‌കൂളുകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റുകൾ രൂപവല്‌കരിക്കണം
👇👇👇👇👇👇👇👇👇👇👇Circular

________________________________

വൊക്കേഷണൽ ഹയർ സെക്കണ്ടറിഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.


വൊക്കേഷണൽ ഹയർ സെക്കണ്ടറി
ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
————————

അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ്‌വേർഡും നൽകി അലോട്ട്മെൻറ് ലെറ്റർ ഡൌൺലോഡ് ചെയ്യാം.

 ഒന്നാം ഓപ്‌ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. 
താഴ്ന്ന ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിര/താത്കാലിക പ്രവേശനം നേടാവുന്നതാണ്.
 
ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 5 വൈകുന്നേരം 4.00 മണിവരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര/ താത്കാലിക പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്.

 ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ തുടർന്നുള്ള അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. 





————————————————



പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും


മുഖ്യഘട്ട   അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26  അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2 ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും.


`പ്രവേശനം ജൂൺ 3 ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം.`

ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.  


മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


VHSE

https://vhscap.kerala.gov.in/vhse_cms/index.php 


HSE

 https://hscap.kerala.gov.in









2024-25 വർഷത്തിലെ പുതിയ 

LP SCHEME OF WORK 

ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄



സ്കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ച നൽകേണ്ട ബോധവൽക്കരണ ക്ലാസ്. 

30 പേജുള്ള വിശദ മൊഡ്യൂൾ 

വായിക്കാൻ Click Here

LSS USS RESULT 2025