Thursday, 4 June 2026

World Environment Day Malayalam Quiz


നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവുമെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ വീടുകളിൽ ചെറിയ ചെടികൾ നട്ടുപിടിപ്പിച്ചും, പ്ലാസ്റ്റിക് കുറച്ചും, വെള്ളം പാഴാക്കാതെയും നമുക്കും പ്രകൃതിയുടെ കാവൽക്കാരാകാം. ഈ കൊച്ചു ചുവടുകൾ നാളെ വലിയൊരു മാറ്റത്തിന് തുടക്കമേകും. നമുക്ക് തുടങ്ങാം, ഭൂമിയെ കാക്കാം..!



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ആധുനിക പാരിസ്ഥിതിക പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും..

ജൂൺ 05 ലോക പരിസ്ഥിതിദിനം

 1-ലോക പരിസ്ഥിതി ദിനം എന്ന്?
   ജൂൺ 5

 2- 2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏത്?
   അസർബൈജാൻ

 3- 2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ഹാഷ്‌ടാഗ് ഏത്?
   #NowForClimate

 4- ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയുടെ പേര് എന്ത്?
   യു.എൻ.ഇ.പി (United Nations Environment Programme)

 5-യു.എൻ.ഇ.പിയുടെ ആസ്ഥാനം എവിടെയാണ്?
   നെയ്‌റോബി, കെനിയ

 6-ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം എന്ന്?
   1974

 7-Earth Anthem രചിച്ചത് ആരാണ്?
   അഭയ് കെ.

 8-ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
   നൈട്രജൻ

 9-ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി ഏത്?
   മോൺട്രിയൽ പ്രോട്ടോക്കോൾ

 10-ലോക ഓസോൺ ദിനം എന്നാണ്?
   സെപ്റ്റംബർ 16

 11-ഹരിതഗൃഹ പ്രഭാവത്തിന് പ്രധാനമായും കാരണമാകുന്ന വാതകം ഏത്?
   കാർബൺ ഡയോക്സൈഡ്

 12-ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്?
   1986

 13-വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ്?
   കെ.എം. മുൻഷി

 14- ലോക വനദിനം എന്നാണ്?
   മാർച്ച് 21

 15-പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചത് ആരാണ്?
   മാധവ് ഗാഡ്ഗിൽ

 16- Silent Valley ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
   കേരളം

 17- വനമുള്ള ഭൂമിയുടെ ശതമാനം ഏറ്റവും കൂടിയ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം ഏത്?
   ലക്ഷദ്വീപ്

 18- പരിസ്ഥിതിക്ക് വലിയ ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്?
   മൈക്രോപ്ലാസ്റ്റിക്

 19- 'ചിപ്കോ പ്രസ്ഥാനവുമായി' ഏറ്റവും കൂടുതൽ ബന്ധപ്പെട്ട വ്യക്തി ആര്?
   സുന്ദർലാൽ ബഹുഗുണ

 20- ആഗോളതാപനം (Global Warming) ന് കാരണമാകുന്ന വാതകങ്ങളെ പറയുന്ന പൊതുവായ പേര് എന്ത്?
   ഹരിതഗൃഹ വാതകങ്ങൾ

 21- കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
   ദീർഘകാലാടിസ്ഥാനത്തിൽ
കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങൾ.

 22- കാർബൺ ഫൂട്പ്രിന്റ് (Carbon Footprint) എന്നാൽ എന്ത്?
   ഒരു വ്യക്തിയോ സ്ഥാപനമോ പ്രവർത്തിയോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആകെ അളവ്.

 23-കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം ഏത്?
   വനവൽക്കരണം

 24-2015-ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ പ്രധാനമായും നൽകുന്ന ഊന്നൽ എന്തിനാണ്?

   ഭൂമിയുടെ ആഗോളതാപനം ഉയരുന്നത് തടയുക.

 25-ഭൂമിയുടെ ഉപരിതലത്തിലുള്ള പ്രധാന കവചം ഏത്?
   ഓസോൺ പാളി

 26-ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം ഏത്?
   കാർബൺ ഡയോക്സൈഡ്

 27-ആഗോളതാപനം നിയന്ത്രിക്കാൻ ലോകം ലക്ഷ്യമിടുന്ന താപനില വർദ്ധനയുടെ പരമാവധി പരിധി എത്രയാണ്?
   1.5 ഡിഗ്രി സെൽഷ്യസ്
 
28-കടൽജല മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ?
   പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, എണ്ണ ചോർച്ച.
 
29-കാലാവസ്ഥാ അഭയാർത്ഥികൾ (Climate Refugees) എന്നാൽ ആര്?
   കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മൂലം ജന്മനാട് വിട്ടുപോകേണ്ടി വരുന്ന ജനങ്ങൾ.

 30-കാർബൺ നിഷ്പക്ഷത (Carbon Neutrality) എന്നാൽ എന്ത്?
   പുറന്തള്ളുന്ന കാർബണും ആഗിരണം ചെയ്യുന്ന കാർബണും തുല്യമാക്കുന്ന അവസ്ഥ.

 31-ഇന്ത്യ കാർബൺ നിഷ്പക്ഷത കൈവരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന വർഷം ഏത്?
   2070

 32-ഐ.പി.സി.സി (IPCC) പ്രധാനമായും എന്തിനെക്കുറിച്ചാണ് പഠിക്കുന്നത്?
   കാലാവസ്ഥാ വ്യതിയാനം
 
33-സമുദ്ര അമ്ലീകരണം (Ocean Acidification) ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്തിനെയാണ്?
   പവിഴപ്പുറ്റുകളെ (Coral Reefs)

 34-കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോള ശ്രദ്ധ നേടിയ യുവ സാമൂഹിക പ്രവർത്തക ആര്?
   ഗ്രേറ്റ ത്യുൻബെർഗ്

 35-ഭൂമിയിലെ ജൈവവൈവിധ്യത്തിന് ഏറ്റവും വലിയ ഭീഷണി ഏതാണ്?
   ആവാസവ്യവസ്ഥകളുടെ നാശം

 36-പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൽകുന്ന വലിയ പുരസ്കാരം ഏതാണ്?
   ഗ്ലോബൽ 500

 37-വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act) ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
   1972

 38-വന സംരക്ഷണ നിയമം (Forest Conservation Act) നിലവിൽ വന്ന വർഷം?
   1980

 39-ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) സ്ഥാപിതമായ വർഷം?
   2010

 40-പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏതാണ്?
   ഇക്കോമാർക്ക് (Eco Mark)

 41-ഇന്ത്യയുടെ 'ബേർഡ് മാൻ' എന്ന് അറിയപ്പെടുന്നത് ആരാണ്?
   സലിം അലി

 42-ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ (Hotspots) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
   ഉയർന്ന ജൈവവൈവിധ്യമുള്ളതും എന്നാൽ വംശനാശ ഭീഷണി നേരിടുന്നതുമായ പ്രദേശങ്ങൾ.

 43-ഫ്ലോറ (Flora) എന്നാൽ എന്ത്?
   ഒരു പ്രദേശത്തെ സസ്യജാലങ്ങളെ സൂചിപ്പിക്കുന്നു.

 44-ഫൗണ (Fauna) എന്നാൽ എന്ത്?
   ഒരു പ്രദേശത്തെ മൃഗജാലങ്ങളെ സൂചിപ്പിക്കുന്നു.

 45-3R തത്വം എന്താണ്?
   Reduce, Reuse, Recycle (കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനരുപയോഗിക്കുക)

 46-സർക്കുലർ ഇക്കോണമി (Circular Economy) പ്രധാനമായും ലക്ഷ്യമിടുന്നത്?
   മാലിന്യങ്ങൾ കുറയ്ക്കലും വിഭവങ്ങളുടെ പുനരുപയോഗവും.

 47-ഹരിത നികുതി (Green Tax) എന്നാൽ എന്ത്?
   പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും മേൽ ചുമത്തുന്ന നികുതി.

 48-AQI (Air Quality Index) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
   വായുവിന്റെ ഗുണനിലവാരം അളക്കുന്ന സൂചിക.

 49- PM 2.5 എന്നാൽ എന്താണ്?
   വായുവിനെ മലിനമാക്കുന്ന സൂക്ഷ്മ കണികകൾ.

 50- ഗ്രീൻഹൗസ് പ്രഭാവം ആദ്യമായി കണ്ടെത്തിയത് ആര്?
   ജോസഫ് Fourier
 
51-സുസ്ഥിര വികസനം (Sustainable Development) എന്നാൽ എന്താണ്?

   ഭാവി തലമുറയുടെ ആവശ്യങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള വികസനം.


LSS USS RESULT 2025