Sunday, 27 July 2025

SWADESH MEGA QUIZ LP LEVEL MODEL QUESTION AND ANSWER

സ്വദേശ് മെഗാ ക്വിസ് 

സ്കൂൾ തലം എൽ പി വിഭാഗം

1. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പൂർണമായ പേര് എന്ത്?

-മോഹൻദാസ് കരംചന്ദ് ഗാന്ധി

2. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം എന്നാണ്?

-നവംബർ 14

3. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഐ എൻ എ എന്ന സംഘടന രൂപീകരിച്ച 'നേതാജി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര്?

-സുഭാഷ് ചന്ദ്ര ബോസ്

4. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജ ആര്?

- കൽപ്പന ചൗള 1997

5. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏത്?

-രാജ് ഘട്ട്

6. 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നതാര്?

-ഖാൻ അബ്‌ദുൽ ഗാഫർ ഖാൻ

7. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആര്?

-ജവഹർലാൽ നെഹ്റു

8. നിലവിലെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ ആര്?

-അർജന്റിന

9. ഗാന്ധിജിയെ കുറിച്ച് വിവിധ ഭാഷകളിൽ ധാരാളം കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്. മഹാകവി വള്ളത്തോൾ ഗാന്ധിജിയെ കുറിച്ച് എഴുതിയ കൃതിയുടെ പേര് എന്ത്

-എന്റെ ഗുരുനാഥൻ

10. ഗാന്ധിജിയുടെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?

-ഗുജറാത്തി

11. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ പോലും സംയോജിപ്പിച്ച് ഏകീകൃത ഇന്ത്യ കെട്ടിപ്പടുത്ത നെഹ്റു മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ആര് ?

-സർദാർ വല്ലഭായി പട്ടേൽ

12.2023 ലെ പരിസ്ഥിതി ദിന സന്ദേശം എന്ത്?

-Beat Plastic Pollution ( പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക)

13. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന വ്യക്തി മദ്യനിരോധനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു ആരാണ് ഇദ്ദേഹം?

-ഐ കെ കുമാരൻ മാസ്റ്റർ

14. മലയാളികൾ നെഞ്ചിലേറ്റിയ 'മജീദും സുഹറയും' കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ പ്രസിദ്ധമായ പുസ്തകം ഏത്?

-ബാല്യകാലസഖി

15. ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രഗല്ഭരായ ഭരണാധികാരികളിൽ ഒരാളായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. എത്ര വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്?

-17 (പതിനേഴ്)

16. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?

-ചമ്പാരൻ സത്യഗ്രഹം

17. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത്?

-ഇന്ത്യൻ ഒപ്പീനിയൻ

18. ജവഹർ എന്ന പദത്തിൻ്റെ അർത്ഥം എന്ത്?

-രത്നം

19. "ഇങ്ങനെയൊരു മഹാൻ രക്തവും മാംസവുമുള്ള മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറ വിശ്വസിക്കുന്ന കാര്യം സംശയമാണ് " മഹാത്മജിയെ പറ്റി ഇങ്ങനെ പറഞ്ഞതാര് ?

-ആൽബർട്ട് ഐൻസ്റ്റിൻ 2.

20.കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്?

-കരിമീൻ


1. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നതാര്?

-ജവഹർലാൽ നെഹ്റു

2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷനായ മലയാളി ആര്?

-ചേറ്റൂർ ശങ്കരൻ നായർ

3. ഭയത്തിന്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞതാര്?

-വിൻസ്റ്റൻ ചർച്ചിൽ

4. ഭാരതത്തിന്റെ ദേശീയപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന 'വരിക വരിക സഹജരെ' എന്ന് തുടങ്ങുന്ന വരി ആരുടേത്?

-അംശി നാരായണപിള്ള.

5. കഥക് ഏത് സംസ്ഥാനത്തിൻ്റെ കലാരൂപമാണ്

-ഉത്തർപ്രദേശ്

LSS USS RESULT 2025