Sunday, 27 July 2025

KPSTA SWADESH MEGA QUIZ MODEL QUESTIONS AND ANSWERS (UP LEVEL)

സ്വദേശ് മെഗാ ക്വിസ്

യു പി വിഭാഗം - സ്കൂൾതലം

1. 1896 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൽക്കത്തയിലേക്ക് ഗാന്ധിജി യാത്ര ചെയ്ത കപ്പലിന്റെ പേര്?

-പോംഗോളോ

2. മഹാത്മാഗാന്ധി ഏത് രാജ്യത്തിലായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗം നടന്നത് ?

,-ഇംഗ്ലണ്ട്

3. 1904 ൽ സ്ഥാപിതമായ ഇന്ത്യൻ ഒപ്പീനിയൻ പത്രത്തിന്റെ ആദ്യ പത്രാധിപർ
ആരായിരുന്നു?

-മൻസൂഖ് ലാൽ നാസർ

4. ചൈന, ജപ്പാൻ, ബർമ്മ എന്നീ പൗരസ്ത്യ രാജ്യങ്ങളിൽ വ്യാപിച്ചിരുന്ന വർഗമാണ് മംഗോളിയൻസ്. ഈ വിഭാഗക്കാരെ വിളിച്ചിരുന്ന മറ്റൊരു പേരെന്ത്.?

-മഞ്ഞ വർഗ്ഗം

5. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് ആരംഭിച്ച വർഷം ?

-1894

6. ഗംഗയെ ഇന്ത്യയിലെ ജനങ്ങൾ ഗംഗ മാതാവ് എന്നു വിളിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഈജിപ്തിലെ ജനങ്ങൾ നീല നദിയെ വിളിച്ചിരുന്ന പേര് ?

-നിലപിതാവ്

7. ബാരിസ്റ്റർ ബിരുദം നേടി, ഗാന്ധിജി ഇന്ത്യയിലേക്ക് തിരികെ കപ്പൽ കയറിയത് എപ്പോൾ?

-1891 ജൂൺ 12

8. ആര്യന്മാർ സപ്ത്ത സൈന്ധവ പ്രദേശത്തുനിന്ന് ഗംഗയുയുടെയും യമുനയുടെയും സമതലങ്ങളിൽ പ്രവേശിച്ചപ്പോൾ, ഉത്തരേന്ത്യയെ മുഴുവനായി വിളിച്ചിരുന്ന പേര്?

-ആര്യവർത്തം

9. Letters from a father to his daughter എന്ന ജവഹർലാൽ നെഹ്റു എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ നടത്തിയതാരാണ്?

-അമ്പാടി ഇക്കാവമ്മ

10. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോ വെള്ളിമെഡൽ ജേതാവ് ?

-നിരജ് ചോപ്ര

11. ദ്രൗപതി മുർമു ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ? 

-15

12. ജവഹർലാൽ നെഹ്റുവിൻ്റെ ആത്മ കഥയുടെ പേര് എന്ത്?

- Towards freedom(1936)

13. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?

-എഴുത്തച്ഛൻ പുരസ്കാരം

14.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നീറ്റിൽ ഇറക്കിയ വിമാനവാഹിനി യുദ്ധ കപ്പൽ ?

-ഐ എൻ എസ് വിക്രാന്ത്

15. കായിക മേഖലയിൽ നിന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതിയാൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട മലയാളി കായിക താരം?

-പി ടി ഉഷ

16"ഗാന്ധി ഇൻ ചമ്പാരൻ" എന്ന കൃതി രചിച്ച, ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന വ്യക്തി?

-ഡോക്ടർ രാജേന്ദ്രപ്രസാദ്

17. കുട്ടിക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ച രണ്ട് നാടകങ്ങളിൽ ഒന്ന് രാജ ഹരിചന്ദ്ര ആണ് രണ്ടാമത്തെ നാടകത്തിന്റെ പേര്?

-ശ്രാവണ പിതൃ ഭക്തി

18. 1904 ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ആശ്രമം ഏത്?

-ഫിനിക്സ് ആശ്രമം

19. ബ്രിട്ടീഷ് പാർലമെൻറ് അംഗത്വം നേടിയ ആദ്യ ഇന്ത്യക്കാരൻ?

,-ദാദാഭായി നവറോജി

20. മലബാർ കലാപം പ്രമേയമാക്കി കുമാരനാശാൻ രചിച്ച കവിത ?

-ദുരവസ്ഥ

1. ഇന്ത്യ ഭരിച്ച അവസാനത്തെ മുഗൾ ഭരണാധികാരി?

-ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ രണ്ടാമൻ)

2. ലോക പരിസ്ഥിതി ദിനം ജൂൺ 5 ആണല്ലോ .എന്നാൽ ലോക പരിസരദിനം എന്ന് .?

-ഒക്ടോബർ 7

3. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻഎന്നറിയപ്പെടുന്നത് ആര് ?

-സി രാജഗോപാലാചാരി

4. ഒഴുക്കിൽ ഒരു ഇല എന്ന ആത്മകഥയുടെ രചയിതാവ് .?

-എ എസ് പ്രിയ

5. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

-കോട്ടയം ജില്ല

__________________________________

1. 'ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷാ സംസാരിക്കുമെന്ന് എനിക്കറിയാം.' 1941 ജനുവരി 15 ന് എ ഐ സി സി മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ്?

-ജവഹർലാൽ നെഹ്റു

2. 1940 ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ആദ്യമായി ഇതിനായി തിരഞ്ഞെടുത്തത്?

-വിനോബാ ഭാവെ

3. 1885 ഡിസംബർ 28 ന് രൂപീകൃതമായ ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തത് എത്ര പ്രതിനിധികൾ ആയിരുന്നു?

-72

4. 1932 ഒക്ടോബർ 5 ന് ജയിലിൽനിന്നും ഗാന്ധിജി കേരളത്തിലെ ഒരു സ്വാതന്ത്ര്യസമര പോരാളിക്ക് കത്ത് എഴുതുകയുണ്ടായി. ഈ കത്തിൽ ചർക്കയും നൂൽനൂൽപ്പം ഒരു ടോണിക് ആണെന്ന് ഗാന്ധിജി കുറിക്കുന്നു. ആർക്കാണ് ഗാന്ധിജി ഈ കത്തെഴുതിയത്?

-എം.പി. നാരായണമേനോൻ

5. ലോക സംഗീത ദിനമായി ആചരിക്കുന്നതെന്ന്?

-ജൂൺ 21

6.2023 സെപ്റ്റംബറിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്? 

- ചൈന

7. ഭാരതീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഏടുകളിൽ ഉജ്ജ്വല പോരാട്ടവീര്യത്തിന്റെ പ്രതീകമായ മണികർണിക എന്ന വ്യക്തി അറിയപ്പെടുന്നത് ഏത് പേരിലാണ്?

-റാണി ലക്ഷ്മി ഭായി / ഝാൻസി റാണി

8. 1936 ലെ ക്ഷേത്രപ്രവേശന വിളംബരം, അയിത്തോച്ചാടനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ ഏത് സത്യാഗ്രഹത്തിന്റെ പരിണിതഫലമായിരുന്നു?

-ഗുരുവായൂർ സത്യാഗ്രഹം

9. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?

-ക്വിറ്റ് ഇന്ത്യാ സമരം

10. 'ഭാരതത്തിന് മതമല്ല ഭക്ഷണമാണ് വേണ്ടത്' എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?

-സ്വാമി വിവേകാനന്ദൻ

11. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പുസത്യാഗ്രഹം. ഉപ്പിന്റെ നികുതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 11 ന് ആരംഭിച്ച് ഏപ്രിൽ ആറിന് ഒരു പിടി ഉപ്പു ശേഖരിച്ചുകൊണ്ട് നിയമലംഘനം നടത്തിയത് ഏത് കടപ്പുറത്ത് വെച്ചായിരുന്നു?

-ദണ്ഡി കടപ്പുറം

12 1931 ൽ കറാച്ചിയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?

-സർദാർ വല്ലഭായി പട്ടേൽ

13. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്?

-ദാദാഭായ് നവറോജി

14. ജവഹർലാൽ നെഹ്റു തുടക്കം കുറിച്ച ഇന്ത്യയിലെ പഞ്ചവത്സര പദ്ധതി ആരംഭിച്ച
വർഷംമേത്?

-1951

15. സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗത്തിൽ ആവേശം ജനിച്ച് ഇന്ത്യയിൽ എത്തിച്ചേർന്ന് പിന്നീട് ഇന്ത്യയെ തൻ്റെ മാതൃരാജ്യമായി സ്വീകരിക്കുകയും 1917 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്ത വ്യക്തി ആരായിരുന്നു?

- ആനി ബെസെൻ്റ്

16. ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി 'കൈസർ ഈ ഹിന്ദ്' എന്ന ബഹുമതി തിരിച്ചു നൽകിയത്?

-ജാലിയൻവാലാബാഗ്

17. 2023 ജൂൺ മാസത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ പോയ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ജലപേടകത്തിന്റെ പേരെന്ത്?

-ടൈറ്റാൻ

18. ഗാന്ധിജിയുടെ ശക്തമായ സമരായുധമായിരുന്നു സത്യാഗ്രഹം ഇന്ത്യയിൽ ആദ്യമായി അത് നടത്തിയത് 1917 ചമ്പാരനിൽ ആയിരുന്നു. ചമ്പാരൻ ഏത് സംസ്ഥാനത്താണ്?

-ബീഹാർ 

19. ഇന്ത്യ സ്വതന്ത്രമായപ്പോൾ ആഘോഷ തിമിർപ്പിൽ നിന്ന് വിട്ടുനിന്ന് ഗാന്ധിജി ജനങ്ങളുടെ കണ്ണീരൊപ്പാൻ ദൂരെയൊരു ഗ്രാമത്തിൽ ആയിരുന്നു . എവിടെയായിരുന്നു ภวนา?

-നവഖാലി

20. അതെന്റെ അമ്മയാണെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?

-ഭഗവത്ഗീത


1. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?

-ബാരിസ്റ്റർ ജി പി പിള്ള

2. ഗാന്ധി സിനിമയുടെ സംവിധായകൻ ആര്?

-റിച്ചാർഡ് ആറ്റൻ ബറോ

3. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?

-കെ കേളപ്പൻ

4. നമ്മുടെ ദേശീയ ഗാനം ജനഗണമന എഴുതിയത് രവിന്ദ്രനാഥടാഗോർ ആണ്. ഇതിന് ഈണം ചിട്ടപ്പെടുത്തിയത് ആരാണ്?

-രാംസിംഗ് ഥാക്കൂർ

5. പിരമിഡുകൾ ആരുടെ ശവകുടീരമാണ്?

- ഫറവോ

LSS USS RESULT 2025