Monday, 16 June 2025

വായനദിനം ക്വിസ് UP

 വായനദിനം ക്വിസ് UP


1. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പി എൻ പണിക്കർ

2. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ- 19 ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?

വായനദിനം

3. പി എൻ പണിക്കർ അന്തരിച്ചത് എന്നാണ്?

1995 ജൂൺ 19

4. ജൂൺ-19 വായനദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

1996 ജൂൺ 19 മുതൽ

5."മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ഇത് ആരുടെ വരികളാണ്?

വള്ളത്തോൾ നാരായണമേനോൻ

6. സാഹിത്യ രംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡ് ഏതാണ്?

എഴുത്തച്ഛൻ അവാർഡ്

7. 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

തകഴി ശിവശങ്കരപ്പിള്ള

8. "ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ടഹോ" കുമാരനാശാന്റെ ഏതു കവിതയിൽ നിന്ന് എടുത്തതാണ് ഈ വരികൾ?

ചണ്ഡാലഭിക്ഷുകി

9. മലയാളത്തിലെ 'പഴഞ്ചൊൽ മാല' എന്ന കൃതിയുടെ കർത്താവ് ആരാണ്?

ഹെർമൻ ഗുണ്ടർട്ട്

10. മലയാള ലിപി ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

ആംസ്റ്റർഡാം

11. ലളിതാംബിക അന്തർജ്ജനം രചിച്ച ഏക നോവൽ?

അഗ്നിസാക്ഷി (1976)

12. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥം ഏതാണ്?

കേരള സാഹിത്യ ചരിത്രം (ഉള്ളൂർ)

13. കാച്ചിക്കുറുക്കിയ കവിതകളുടെ കവി അറിയപ്പെടുന്നത്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

14. 'ഓർമകളുടെ അറകൾ' ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

15. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?

നീലംപേരൂർ (ആലപ്പുഴ)

16. 1991-ൽ സരസ്വതി സമ്മാൻ ഏർപ്പെടുത്തിയതാര്?

കെ കെ ബിർള ഫൗണ്ടേഷൻ

17. 'ചാത്തൻസ്, പയ്യൻസ്' ആരുടെ കൃതികളിലെ കഥാപാത്രമാണ്?

വി കെ എൻ

18. 'വെയിൽ തിന്നുന്ന പക്ഷി' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?

എ അയ്യപ്പൻ

19. 'സരസ കവി'എന്നറിയപ്പെടുന്നത് ആരാണ്?

മൂലൂർ പത്മനാഭപ്പണിക്കർ

20. കേരള ചരിത്ര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

21. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജെ സി ഡാനിയേൽ

22.മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ ഏതാണ്?

കയർ

23. 'രണ്ടിടങ്ങഴി' എന്ന പ്രശസ്‌ത നോവലിന്റെ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള

24. കണ്ണീരും കിനാവും എന്ന പ്രശസ്‌ത ആത്മകഥ ആരുടേത്?

വി ടി ഭട്ടതിരിപ്പാട്

25. മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന അവാർഡ് ഏത്?

ജെ സി ഡാനിയേൽ പുരസ്‌കാരം

LSS USS RESULT 2025