Sunday, 1 June 2025

PLUS ONE FIRST ALLOTMENT

 PLUS ONE FIRST ALLOTMENT RESULT PUBLISHED 







ജൂണ്‍ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാം.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പരിശോധിച്ച് അലോട്ട്‌മെന്റ് നിലയറിയാം.

ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കും. 

പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.

പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂര്‍ത്തിയായശേഷം ജൂണ്‍ 10-ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 

16-ന് മൂന്നാം അലോട്ട്മെന്റും. 18-ന് ക്ലാസ് തുടങ്ങും. 

പിന്നീട് സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. 

ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.





LSS USS RESULT 2025