വായനദിനം ക്വിസ് LP
1. വായനദിനം ആചരിക്കുന്നത് എന്നാണ്?
ജൂൺ 19
2. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
3. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
4. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?
പുതുവായിൽ നാരായണ പണിക്കർ
5. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
6. എഴുത്തച്ഛൻ സ്‌മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)
7. 'അൽ അമീൻ' പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു?
മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ്
8. "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" ആരുടെ വരികൾ?
അക്കിത്തം അച്യുതൻ നമ്പൂതിരി
9. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?
പി എൻ പണിക്കർ
10. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്?
ചെറുശ്ശേരി
11. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പി എൻ പണിക്കർ
12. കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
എഴുത്തച്ഛൻ
13. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?
ഉണ്ണുനീലിസന്ദേശം
14. "ഇന്ത്യ എന്റെ രാജ്യം എൻ്റെ സ്വന്ത രാജ്യം" എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
ചെമ്മനം ചാക്കോ
15. "ഓമനത്തിങ്കൾക്കിടാവോ" എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്?
ഇരയിമ്മൻ തമ്പി
16. കുറ്റിപ്പെൻസിൽ എന്ന കൃതി രചിച്ചതാര്?
കുഞ്ഞുണ്ണിമാഷ്
17. "വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ" ആരുടെ വരികൾ?
കുഞ്ഞുണ്ണി മാഷ്
18. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി
19. "എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്ന് പറഞ്ഞ മഹാൻ?
ഗാന്ധിജി
20. 'കേരള വാത്മീകി' എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ
21. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക" ആരുടെ വാക്കുകൾ?
പി എൻ പണിക്കർ
22. 'വീണപൂവ്' എന്ന കവിതയുടെ രചയിതാവ്?
കുമാരനാശാൻ
23. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?
കുന്ദലത
25. 'ആശാൻ' എന്ന പേരിൽ അറിയപ്പെടുന്ന മഹാകവി?
കുമാരനാശാൻ
26. മലയാള സാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന എഴുത്തുകാരി?
ബാലാമണിയമ്മ
27. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണമേനോൻ
28. കൃഷ്ണഗാഥ രചിച്ചത് ആരാണ്?
ചെറുശ്ശേരി
29. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
എ ആർ രാജരാജവർമ്മ
30. 'മൗഗ്ലി' കേന്ദ്ര കഥാപാത്രമായ ജംഗിൾ ബുക്ക് എന്ന കൃതിയുടെ രചയിതാവ്?
റുഡ്യാർഡ് ക്ലിപ്പിംഗ്
31 'സൂരി നമ്പൂതിരിപ്പാട്' ഏതു നോവലിലെ കഥാപാത്രമാണ്?
ഇന്ദുലേഖ
32. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ആദ്യത്തെ സെക്രട്ടറി?
പി എൻ പണിക്കർ
33. ലോക പുസ്തക ദിനം എന്നാണ്?
ഏപ്രിൽ 23
34. മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ്?
വർത്തമാന പുസ്‌തകം
35. കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്?
കാസർകോട്
36. ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെടുന്നത്?
ആശാൻ, ഉള്ളൂർ, വള്ളത്തോൾ
37. മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?
കുമാരനാശാൻ
38. മഹാത്മാഗാന്ധി തൻ്റെ ആത്മകഥ (എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) എഴുതിയത് ഏത് ഭാഷയിലാണ്?
ഗുജറാത്തി
39. ഐതിഹ്യമാല എന്ന കൃതിയുടെ രചയിതാവ് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി
40. പരിസ്ഥിതി പ്രവർത്തകയായ പ്രശസ്‌ത മലയാള കവയത്രി?
സുഗതകുമാരി
41. ഗാന്ധിജിയെ കുറിച്ച് 'എൻ്റെ ഗുരുനാഥൻ' എന്ന പേരിൽ കവിത എഴുതിയത്?
വള്ളത്തോൾ നാരായണമേനോൻ
42. മലയാളത്തിലെ ആദ്യ പത്രം?
രാജ്യസമാചാരം
43. മഹാഭാരതം രചിച്ചത് ആര്?
വേദവ്യാസൻ
44. കേരള കലാമണ്ഡലത്തിൻ്റെ ആസ്ഥാനം എവിടെയാണ്?
ചെറുതുരുത്തി
45. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ്?
കുഞ്ചൻ നമ്പ്യാർ
46. മലയാള അച്ചടിയുടെ പിതാവ് ആരാണ്?
ബെഞ്ചമിൻ ബെയിലി
47. 'ഓർമ്മയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?
തകഴി ശിവശങ്കരപ്പിള്ള
48. 'ആൽക്കെമിസ്റ്റ്' എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആരാണ്?
പൗലോ കൊയിലോ
49. 'അക്ഷര നഗരം' എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്?
കോട്ടയം
50. ജ്ഞാനപീഠ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
ജി ശങ്കരക്കുറുപ്പ്