2025 ജൂൺ 10 (ചൊവ്വ) ആണ് 2025-26 അധ്യയന വർഷത്തെ 6th Working Day ആയി കണക്കാക്കുന്നത്.
2025 ജൂൺ 10 (ചൊവ്വ) ആണ് 2025-26 അധ്യയന വർഷത്തെ 6th Working Day ആയി കണക്കാക്കുന്നത്.
സമ്പൂർണയിൽ Login ചെയ്താൽ വരുന്ന വിൻഡോയിൽ Sixth Working Day എന്ന് കാണാം.
അതിൽ ക്ലിക്ക് ചെയ്താൽ ആദ്യം സ്കൂൾ പ്രൊഫൈൽ Proforma I ൽ Update ചെയ്യണം (ഒരു തവണ മാത്രം). ശേഷം
Proforma II ൽ ക്ലിക്ക് ചെയ്താൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് 2025-26 അധ്യയന വർഷത്തെ Strength വിവിധ പട്ടികകളായി കാണാൻ സാധിക്കും.
1. Total Strength (SC, ST, OBC, Other Minority, OBC, APL, BPL)
2. Medium തിരിച്ച് (Malayalam, English, Tamil, Kannada)
3. ഭാഷാ കണക്ക് (Sanskrit, Arabic, Urdu) (for 5 to 10 Classes)
4. Additional Language (for LP Section only)
ഓരോ പട്ടികയും ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതാത് കുട്ടികളുടെ വിവരങ്ങള്‍ ഒത്തുനോക്കി ശരിയാക്കുക. 10/06/2025 ചൊവ്വ 5.00pm വരെ മാത്രമേ തിരുത്തുവാനും അപ്ഡേറ്റ് ചെയ്യാനും അവസരം ഉണ്ടായിരിക്കുകയുള്ളൂ..
(സമ്പൂർണയിൽ കുട്ടിയുടെ വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടും Sixth Working Day ലിങ്കിൽ Proforma II മെനുവിലെ പട്ടികയിലെ കണക്കിൽ മാറ്റം കാണിക്കുന്നില്ല എങ്കിൽ അതാത് പട്ടികയുടെ താഴെ കാണുന്ന Click Here to Synchronize..... എന്നതിൽ ഒരു തവണ ക്ലിക്ക് ചെയ്യുക. അതോടെ അത് അപ്ഡേറ്റ് ചെയ്തു വരുന്നതാണ്.)
എല്ലാം കൃത്യമാണെങ്കില്‍ മാത്രമേ പ്രധാനധ്യാപകൻ/പ്രധാനധ്യാപിക Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യാവൂ. (Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക തന്നെയായിരിക്കണം എന്നത് നിർബന്ധമാണ്.)
എല്ലാ പട്ടികകളും Confirm ചെയ്ത ശേഷം Print Proforma എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക ഒപ്പും സീലും വെച്ച് അതിന്റെ ഒറിജിനല്‍ കോപ്പി പ്രൈമറി സ്കൂളുകള്‍ AEO ഓഫീസിലും, ഹൈസ്കൂളുകള്‍ DEO ഓഫീസിലും അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് പിന്നീട് എത്തിക്കേണ്ടതാണ്.
--------------------------------------------
Addition Language (For LP Section) :
1 മുതൽ 4 വരെ ക്ലാസ്സുകളിൽ അറബിക് പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണയിൽ നൽകിയതിൽ Additional Language എന്നതിൽ 'Arabic (A)' എന്ന് നിർബന്ധമായും നൽകിയിട്ടുണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ആ കുട്ടിയെ Select ചെയ്ത് കുട്ടിയുടെ പൂർണവിവരങ്ങൾ കാണുന്ന വിൻഡോയിൽ മുകളിലുള്ള Edit എന്നതിൽ ക്ലിക്ക് ചെയ്ത് Additional Language എന്നതിന് നേരെ 'Arabic (A)' എന്ന് സെലക്ട് ചെയ്ത് ഏറ്റവും താഴെയുള്ള Update എന്നതിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ Additional Language എന്നതിന് നേരെ Not Applicable എന്നും, First Language എന്നതിന് നേരെ കുട്ടി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത ഭാഷയും ആണ് നൽകേണ്ടത്. അറബി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികൾക്ക് Arabic (A) എന്നാണ് സമ്പൂർണയിൽ ആക്കേണ്ടത്.
(ഈ രീതിയിൽ നൽകുമ്പോഴാണ് തസ്തിക നിർണയത്തിൽ അതാത് ഭാഷയുടെ കൃത്യമായ കണക്ക് വരികയുള്ളൂ.)
10/06/2025 ചൊവ്വ 5.00pm വരെ മാത്രമേ തിരുത്തുവാനും അപ്ഡേറ്റ് ചെയ്യാനും അവസരം ഉണ്ടായിരിക്കുകയുള്ളൂ..