1. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ അവസാന ത്തെ ബഹുജന പ്രക്ഷോഭം?
-ക്വിറ്റ് ഇന്ത്യ സമരം
2. ക്വിറ്റ് ഇന്ത്യ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ?
- മൗലാന അബുൽ കലാം ആസാദ്
3.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ ക്ലൈമാക്സ് എന്ന പേരിലറിയപ്പെടുന്ന സമരം?
- ക്വിറ്റ് ഇന്ത്യ സമരം
4.ക്വിറ്റ് ഇന്ത്യ സമരകാലത്ത് 'ഫ്രീഡം ബ്രിഗേഡ്' എന്ന സംഘടന രൂപീകരിച്ചത്
- ജയപ്രകാശ് നാരായണൻ
5. ക്വിറ്റ് ഇന്ത്യ സമരത്തെ 'ഭ്രാന്തൻ സാഹസികത' എന്ന് വിശേഷിപ്പിച്ചത്?
- ഡോ. ബി.ആർ അംബേദ്‌കർ
6. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺ ഗ്രസ് ആരംഭിച്ച സമരം?
- ക്വിറ്റ് ഇന്ത്യ സമരം
7.ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?
-മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം
8. ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?
-ഓഗസ്റ്റ് 8
9. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്നാണ്?
-1942 ഓഗസ്റ്റ് 8
10. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത്?
- യൂസഫ് മെഹ്റലി?
11. ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയാറാക്കിയത്?
- ഗാന്ധിജി
12. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ്?
- ജവഹർലാൽ നെഹ്റു
13. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?
-ഹരിജൻ
14. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്?
- ഡോ. കെ.ബി മേനോൻ
15. ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി?
- ലിൻ ലിത്ഗോ പ്രഭു
16. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം?
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
17. ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി?
- വിൻസ്റ്റൺ ചർച്ചിൽ
18. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരി ബാഗ് ജയിലിൽ നിന്ന് ചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്?
-ജയപ്രകാശ് നാരായണൻ
19. ക്വിറ്റ് ഇന്ത്യ സമര നായകൻ?
- ജയപ്രകാശ് നാരായണൻ
20. ക്വിറ്റ് ഇന്ത്യ സമര നായിക?
-അരുണ ആസഫലി