1 യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ?
ഈസ്റ്റ് ഇന്ത്യ കമ്പനി
2. 1757-ൽ ഒരു യുദ്ധം നടന്നു. ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ?
പ്ലാസി യുദ്ധം
3 . 1857-ലെ യുദ്ധത്തിൻ്റെ (ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ?
ശിപായി ലഹള
4. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്തതാര്
( ഒരാളുടെ പേര് ) ?
ബഹദൂർഷ; ഝാൻസി റാണി
5. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ?
വർണവിവേചനം
7. "സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര്?
ബാലഗംഗാധര തിലക്
8. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ പേര് അറിയാമോ ?
യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ
9. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു. ?
ദണ്ഡി കടപ്പുറം - ഗുജറാത്ത് .
10. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
രവീന്ദ്രനാഥ ടാഗോർ
11. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ?
ഫോർവേഡ് ബ്ലോക്ക്
12. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?
വാഗൺ ട്രാജഡി
13. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു. ?
വേലുത്തമ്പി ദളവ
14 സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമരമേത്?
ക്വിറ്റ് ഇന്ത്യ സമരം
15. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ?
അരുണ അസഫലി
__________________________________
സ്വാതന്ത്ര്യസമര ക്വിസ്
(indian independence quiz)
1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?
- ബാലഗംഗാധര തിലകൻ...
2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
- റാഷ് ബിഹാരി ബോസ്...
3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
- അരവിന്ദഘോഷ്...
4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ലാലാ ലജപത്ര് റായി...
5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
- ഗോപാലകൃഷ്ണ ഗോഖലെ...
6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
- മാഡം ഭിക്കാജി കാമ...
7. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?
- പി. സി. റോയ്...
8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
- രവീന്ദ്രനാഥ ടഗോർ...
9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?
- ആനി ബസന്റ്...
10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
- ദാദാഭായ് നവറോജി...
11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
- സി. രാജഗോപാലാചാരി....
12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
- മൗലാനാ അബുൽ കലാം ആസാദ്...
13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
- സരോജിനി നായിഡു...
14. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
- സർദാർ വല്ലഭായ് പട്ടേൽ...
15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
- ആചാര്യ വിനോഭാവെ...
16. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
- സുഭാഷ് ചന്ദ്രബോസ്
17. മഹാമാന എന്നറിയപ്പെടുന്
ന സ്വാതന്ത്ര്യ സമര സേനാനി ?
- മദൻ മോഹൻ മാളവ്യ...
18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
- ചേറ്റൂർ ശങ്കരൻ നായർ...
19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
- സുബ്രഹ്മണ്യഭാരതി...
20. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?
- വിഷ്ണു ദിഗംബർ പലുസ് കാർ...
21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
- എ. ഒ. ഹ്യൂം...
22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?
- സർ സയിദ് അഹമ്മദ് ഖാൻ
23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
- പിംഗലി വെങ്കയ്യ
24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
- ബങ്കിം ചന്ദ്ര ചാറ്റർജി
25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
- രവീന്ദ്രനാഥ ടഗോർ....
26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?
- ജവഹർലാൽ നെഹ്റു...
27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
- ഉദം സിങ്...
28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...
28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...
29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
- ജതിന്ദ്രനാഥ് ദാസ്...
30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ബിപിൻ ചന്ദ്രപാൽ.
__________________________________
സ്വാതന്ത്ര്യ ദിന ക്വിസ്
1. ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?
സൗത്ത് കൊറിയ , കോംഗോ
2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് 'ഇത് ആരുടെ വാക്കുകൾ?
ഗാന്ധിജി
3. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
സുബേദാർ
4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?
സ്വാമി വിവേകാനന്ദൻ
6. വാഗൺ ട്രാജഡി നടന്ന വർഷം..?
1921 നവംബർ 10
7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?
ഖാൻ അബ്ദുൾ ഗാഫർഖാൻ
8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ?
ക്വിറ്റ് ഇന്ത്യ സമരം
9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?
ഇന്ത്യൻ നാവിക കലാപം
10. ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ?
അബ്ദുൾ കലാം ആസാദ്
11. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
മൗണ്ട് ബാറ്റൺ പ്രഭു
12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍ ?
ജനറൽ ഡയർ
13. ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷി യായ ഉദ്ദം സിംഗ്
14. ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
15. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
ബോംബെ
16. ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?
ജവഹർലാൽ നെഹ്‌റു
17. ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ?
61- വയസ്സിൽ
18. മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം -?
അൽ- ഹിലാൽ
19. വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
വാർദ്ധാ പദ്ധതി
20. ഗാന്ധിജി വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു -?
Dr. സക്കീർ ഹുസൈൻ
19. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാർ ?
ഗാന്ധിജി
20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ?
യംങ് ഇന്ത്യ
21. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം?
168 ദിവസം
22. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ?
ഗാന്ധിജി മരണമടഞ്ഞപ്പോൾ
23. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവ കാരി?
കെ.പി .ആർ. ഗോപാലൻ
24. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
ഭാരത് രത്ന
25. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
അരവിന്ദ് ഘോഷ്
26. Wake Up India എന്ന പുസ്തകം രചിച്ചതാര് -?
ആനി ബസന്റ്
27. ഇന്ത്യയുടെ ദേശീയ ഫലം ?
മാങ്ങ
28. ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
29. ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
സരോജിനി നായിഡു
30. നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?
പിംഗലി വെങ്കയ്യ
31. കുച്ചിപ്പിടി എന്ന നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?
ആന്ധ്രാ പ്രദേശ്
32. ആരുടെ ആത്‌മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?
അബ്ദുൾ കലാം ആസാദ്
33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
34. മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു ജന്മദിനമായ ഇന്ത്യൻ നേതാവ് -?
ലാൽ ബഹാദൂർ ശാസ്ത്രി
35. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
ജമ്മു കാശ്മീർ
36. ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
ചിത്തരഞ്ജൻ ദാസ്
37. ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?
ഗുജറാത്ത്
38. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
രവീന്ദ്ര നാഥ് ടാഗോർ
39. ബംഗ്ലാ ദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ള രചിച്ചത് ?
രവീന്ദ്ര നാഥ് ടാഗോർ
40. ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
ഡെറാഡൂൺ
41. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്ര പതിയാണ് ഈയിടെ ചുമതലഏറ്റ റാം നാഥ് കോവിന്ദ് ?
14
42. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം ?
30
43. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ്
44. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
സ്വാമി വിവേകാനന്ദൻ
45. അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
സുഭാഷ് ചന്ദ്ര ബോസ്
46. ഇന്ത്യയുടെ പരമോന്നത നീതി പീഠം?
സുപ്രീം കോടതി
47. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
ഗാന്ധിജി